News

യാത്രക്കാരിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു

04 September 2022 , 2:12 PM

 

മലപ്പുറം: വഴിക്കടവില്‍ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. ഓട്ടോ വഴി തിരിച്ച് വിട്ട് ആളൊഴിഞ്ഞ കാട്ടില്‍ കൊണ്ട് പോയാണ് ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ മരുത അയ്യപ്പന്‍ പൊട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബു എന്ന ബാബുവെ പോലീസ് പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7.30 മണിയോടെ ജോലി കഴിഞ്ഞ് ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയ യുവതിയെ ഓട്ടോ ഡ്രൈവര്‍ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുള്‍കുന്ന് എന്ന സ്ഥലത്തെ കാട്ടില്‍ കൊണ്ട് പോയി ലൈഗീകമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്തതകള്‍പെട്ട് യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഡോക്ടര്‍ ചോദിക്കുമ്പോഴായിരുന്നു പീഡന വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.