News

മലവെള്ളപ്പാച്ചില്‍: ആലപ്പുഴ സ്വദേശിനി മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ടു മരിച്ചു

04 October 2022 , 2:28 PM

 

മലപ്പുറം: കരുവാരകുണ്ട് കല്‍കുണ്ട് പുഴയില്‍ ഇറങ്ങിയ പെണ്‍കുട്ടി അപ്രതീക്ഷിത മലവെള്ളപാച്ചിലിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടു. സ്വപ്നക്കുണ്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പൊടുന്നനെയുള്ള മലവെള്ളപ്പാച്ചിലില്‍ ഹര്‍ഷ ഒഴുകിപ്പോവുകയായിരുന്നു. ആലപ്പുഴ അരൂര്‍ സ്വദേശി മുളക്കല്‍ പറമ്പില്‍ ശ്രീധരന്റെ മകള്‍ അര്‍ഷ(22) യാണ് മരണപ്പെട്ടത് ആലപ്പുഴ ഭാഗത്തു നിന്ന് കല്‍കുണ്ട് ചേരിയിലെ ബന്ധുവീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. യുവതി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍.