News

കൊടുങ്ങല്ലൂരില്‍ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

23 September 2022 , 8:59 PM

 

തൃശൂർ: കൊടുങ്ങല്ലൂരില്‍  പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ.

മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് മേനോൻ ബസാർ സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെ( 29) യാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.