News

ലഹരിക്കെതിരെ ഒറ്റയാൾ പോരാട്ടവുമായി മധു ബേഡകം

18 November 2022 , 2:31 PM

 

 

കാസർകോട്:  ലഹരി വിപത്തിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി മധു ബേഡകം.ഏകാഭിനയം കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കി മധു ബേഡകമെന്ന പ്രതിഭ മുന്നോട്ട്. സണ്‍ഡേ സ്‌കൂള്‍ ചാലിങ്കാലില്‍ ഒരുക്കിയ 'മരണമൊഴി' അവതരണ മേന്മ കൊണ്ടും അഭിനയം കൊണ്ടും അമ്മമാരുടെ ഹൃദയത്തെ പിടിച്ചു കുലുക്കി. നാടിന്റെ മുന്നോട്ടുള്ള ഭാവിക്കു ചാലക ശക്തി ആവേണ്ട യുവതലമുറ ലഹരിക്കടിമപ്പെടുന്നതിന്റെ അപകടക്കുഴിയെയും, മദ്യവും മയക്കുമരുന്നുകളുടെയും ഉപയോഗവും കുടുംബത്തിലും സമൂഹത്തിലുമേല്‍പ്പിക്കുന്ന ദുരന്തങ്ങളും ഏകാഭിനയ നാടകത്തില്‍ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഉജ്ജ്വലമായി അവതരിപ്പിച്ചു കൊണ്ട് മധു ബേഡകം എന്ന പരിചയ സമ്പന്നനായ  നാടക കലാകാരന്‍ ശ്രദ്ധയാകര്‍ഷിച്ചു ജൈത്ര യാത്ര തുടരുകയാണ്.ഇതിനകം തന്നെ നിരവധി വേദികളില്‍ മരണമൊഴി അവതരിപ്പിച്ച് കഴിഞ്ഞു