News

ദുരിതമൊടുങ്ങുന്നു, എം.സി. റോഡ് നാലുവരിയാകും, പ്രാഥമിക നടപടികൾ തുടങ്ങി പൊതുമരാമത്തു വകുപ്പ്.

19 November 2022 , 10:36 AM

 

തിരുവനന്തപുരം കേശവദാസപുരംമുതൽ എറണാകുളം അങ്കമാലിവരെ ആറു ജില്ലകളിലൂടെ എം.സി.റോഡ് കടന്നു പോകുന്ന. 240.6 കിലോമീറ്റർ  ഭാഗത്തിൻ്റെ വികസനമാണ് നടക്കുക.

ദുരിതമൊടുങ്ങുന്നു, എം.സി. റോഡ് നാലുവരിയാകും, പ്രാഥമിക നടപടികളായ സാധ്യതാപഠനത്തിനും മറ്റുമായി ഇതിനോടകം പൊതു മരാമത്ത് ഡിസൈൻ വിഭാഗത്തെ ചുമതലപ്പെടുത്തിട്ടുണ്ട്. റീജ്യണൽ ഇൻവെസ്റ്റിഗേഷൻ ക്വാളിറ്റി കണ്ട്രോള് ലബോറട്ടറിക്കാണ് ചുമതല ഇതിനായി 2.25 കോടി കൈമാറിയിട്ടുണ്ട്. ഇവരുടെ റിപ്പോര്ട്ട് ലഭിച്ചശേഷമാകും സ്ഥലമേറ്റെടുപ്പ് അടക്കം മറ്റ് നടപടികളിലേക്ക് കടക്കുക. തിരുവനന്തപുരം കേശവദാസപുരംമുതൽ എറണാകുളം അങ്കമാലിവരെ ആറു ജില്ലകളിലൂടെ എം.സി.റോഡ് കടന്നു പോകുന്ന. 240.6 കിലോമീറ്റർ  ഭാഗത്തിൻ്റെ വികസനമാണ് നടക്കുക. കിഫ്ബി വഴിയാണ് ഫണ്ട് ലഭ്യമാക്കുക. സർക്കാർ  അനുമതി ലഭിച്ചതോടെ പൊതുമരാമത്തു വകുപ്പ് പ്രാഥമിക നടപടികൾ തുടങ്ങിയിട്ടുണ്ട്. സാധ്യതാപഠനത്തിനും വിശദപദ്ധതിരേഖയ്ക്കും ട്രാഫിക് സർവ്വേയ്ക്കുമായി  പൊതുമരാമത്ത് ഡിസൈൻ വിഭാഗം  റീജണൽ ഇൻവെസ്റ്റിഗേഷൻ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിക്ക്  ഇതിനായി 2.25 കോടികൈമാറിയിട്ടുണ്ട്. ഇവരുടെ റിപ്പോര്ട്ട് ലഭിച്ചശേഷമാകും സ്ഥലമേറ്റെടുപ്പ് അടക്കം മറ്റ് നടപടികളിലേക്ക് കടക്കുക. ഇതോടനുബന്ധിച്ച്  20 ജങ്ഷനുകളുടെ വികസനത്തിനായി 200 കോടി രൂപയുടെയും, ആറു ബൈപ്പാസ് നിർമ്മാണത്തിനായി 200 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.