News

വീണ്ടും പ്രണയ പ്രതികാരം, കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു

27 October 2022 , 12:05 PM

 

കോട്ടയം: വീണ്ടും പ്രണയ പ്രതികാരം. ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാൽ പോലീസ് സ്റ്റേഷന്‌ മുന്നിലാണ് സംഭവം. മുൻ കാമുകനാണ് കുത്തിയത്. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിറ്റിലെടുത്തു. സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരിന്നു പെൺകുട്ടി.