News

മാങ്കുളത്ത് പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

03 September 2022 , 9:44 AM

 

ഇടുക്കി:  ആളുകളെ ആക്രമിച്ച പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇടുക്കി മാങ്കുളത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെയാണ് പുലി ആക്രമിച്ചത്. രണ്ട് ആടുകളെയും പുലി കൊന്നിരുന്നു. പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി ഇതില്‍ കുടുങ്ങിയിരുന്നില്ല.