News

സംസ്ഥാനത്ത് മദ്യവില കൂട്ടി; പുതിയ വില നിലവിൽ വന്നു

17 December 2022 , 8:45 AM

 

 

തിരുവനന്തപുരം: മദ്യത്തിന്റെ വില്‍പന നികുതി നാല് ശതമാനം വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. 2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത്. അന്ന് ഏഴ് ശതമാനം വർദ്ധനവ് ആയിരുന്നു ഉണ്ടായിരുന്നത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപ വരെയാണ് അന്ന് വര്‍ധിച്ചത്. ഒരു കുപ്പി മദ്യത്തിന് 40 രൂപ വർദ്ധിക്കുമ്പോൾ 35 രൂപ വിവിധ നികുതി ഇനങ്ങളിലായി സര്‍ക്കാരിന് ലഭിക്കുന്ന തരത്തിലായിരുന്നു വര്‍ധന. 4 രൂപ മദ്യ നിർമാണ കമ്പനികൾക്കും ഒരു രൂപ ബെവ്കോയ്ക്കും ലഭിക്കും. കഴിഞ്ഞ വര്‍ഷം വര്‍ധനവു വന്നതോടെ വിദേശ മദ്യ നിര്‍മാതാക്കളില്‍നിന്നു 100 രൂപയ്ക്കു വാങ്ങുന്ന മദ്യത്തിന് നികുതിയും ലാഭവും ഉള്‍പ്പെടെ വില്‍പന വില 1170 രൂപയായി.അതില്‍ 1049 രൂപ സര്‍ക്കാരിനും 21 രൂപ ബെവ്കോയ്ക്കുമാണ് ലഭിച്ചത്. സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർധിച്ചത്.
മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചിരുന്നു. ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും.
വിറ്റുവരവ് നികുതി നേരത്തെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്താനാണ് വില വർധിപ്പിച്ചത്. ഇതോടെ ജനപ്രിയ ബ്രാൻഡായ ജവാന്റെ വില 600 രൂപയിൽ നിന്ന് 610 രൂപയാകും.