Sports

കടുത്ത വിമർശനവുമായി മെസ്സി; ഈ റഫറിയെ ഇത്തരത്തിലുള്ള മത്സരത്തിന് ഉപയോഗിക്കാൻ കഴിയില്ല’

Shibu Padmanabhan

10 December 2022 , 2:44 PM

 

ദോഹ: അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റഫറി അന്റോണിയോ മത്തേയു ലഹോസ് 19 മഞ്ഞ കാർഡുകളാണ് പുറത്തെടുത്തത്.അതിൽ രണ്ടെണ്ണം നെതർലൻഡ്സിന്റെ ഫുൾ ബാക്ക് ഡെൻസൽ ഡംഫ്രീസിനാണ് ലഭിച്ചത്. മത്സരത്തിന്റെ പല സന്ദർഭങ്ങളിലും ഇരു ടീമിലെ താരങ്ങളും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. അതിനിടയിൽ റഫറിയുടെ പല തെറ്റായ തീരുമാനങ്ങൾ ഉണ്ടാവുകയും ചെയ്ത സ്പാനിഷ് റഫറിക്കെതിരെ ലയണൽ മെസിയും രംഗത്ത് വന്നു.

‘ഞാൻ റഫറിയെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം അയാൾക്ക് സത്യസന്ധത പുലർത്താൻ കഴിയില്ല. ഫിഫ ഇതിനെക്കുറിച്ച് ചിന്തിക്കണം, ഇതുപോലെയുള്ള സന്ദർഭങ്ങളിൽ അവർക്ക് അങ്ങനെ ഒരു റഫറിയെ ഇടാൻ കഴിയില്ല, വൃത്തിയിൽ ജോലി നിർവഹിക്കാൻ കഴിയാത്ത ഒരു റഫറിയെ ഫിഫ നിയമിക്കരുത്” മെസി പറഞ്ഞു.2020 ലെ ബാഴ്‌സലോണ vs ഒസാസുന ഗെയിമിൽ സ്സി ഡീഗോ മറഡോണയുടെ മരണശേഷം അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ജേഴ്സി അഴിച്ചതിന് ലഹോസ് മെസ്സിക്കെതിരെ കാർഡ് കാണിച്ചിരുന്നു. ഇത് ആരാധകരുടെ അതൃപ്തിക്ക് കാരണമാവുകയും ചെയ്തു.

 

2013-14 ലാ ലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സലോണയ്‌ക്കായി മെസ്സി ഗോൾ നേടിയത് ലഹോസ് നിരസിച്ചു. മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞതോടെ അത്‌ലറ്റിക്കോ കിരീടം ചൂടി. തെറ്റായി ഗോൾ അനുവദിക്കാത്തതിന് ലാഹോസ് പിന്നീട് ബാഴ്‌സലോണയോട് ക്ഷമാപണം നടത്തിയിരുന്നു.”മത്സരത്തിന് മുമ്പ് ഞങ്ങൾ ഭയപ്പെട്ടു, കാരണം എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു .നിലവാരം പുലർത്താത്ത റഫറിയെ ഈ ഗെയിമിൽ ഉൾപ്പെടുത്തരുതായിരുന്നു” മെസ്സി പറഞ്ഞു.2017/18 ൽ ലിവർപൂളിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വിയോജിപ്പിന്റെ പേരിൽ ലാഹോസ് പെപ് ഗാർഡിയോളയെ പുറത്താക്കിയിരുന്നു.