Entertainment

ലൈഗർ പരാജയമോ? നിർമാതാവിന്റെ വാക്കുകളിലേയ്ക്ക്

30 August 2022 , 8:12 AM

 

തെന്നിന്ത്യന്‍ ചിത്രങ്ങള്‍ വിജയിക്കുന്നിടത്ത് ലൈഗറിന്റെ തോല്‍വി നിരാശാജനകമെന്ന് നടിയും ചിത്രത്തിന്റെ സഹ നിര്‍മ്മാതാവുമായ ചാര്‍മി കൗര്‍.ഒരേ മാസം ഇറങ്ങിയ മൂന്ന് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ മികച്ച വിജയം നേടുമ്ബോള്‍ ബോളിവുഡിന് സംഭവിക്കുന്നത് മനസ്സിലാകുന്നില്ലെന്നും ചാര്‍മി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

ചാര്‍മി കൗറിന്റെ വാക്കുകള്‍:

 

ഭയപ്പെടുത്തുന്ന നിരാശ തോന്നുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. റിലീസ് നീണ്ടുപോയത് സിനിമയെ പ്രതികൂലമായി ബാധിച്ചു. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒറ്റ ക്ലിക്കില്‍ കണ്ടന്റ് വീട്ടിലിരുന്ന് തന്നെ ലഭിക്കുന്നുണ്ട്. വലിയ ബജറ്റ് ചിത്രങ്ങള്‍ പോലും ഒറ്റ ക്ലിക്കില്‍ വിട്ടിരിരുന്ന് മുഴുവന്‍ കുടുംബത്തിനും കാണാന്‍ സാധിക്കും. ജനങ്ങളെ എക്സൈറ്റ് ചെയ്യിക്കും വരെ അവര്‍ തിയേറ്ററുകളില്‍ എത്തില്ല.

 

ഒരേ മാസം ഇറങ്ങിയ മൂന്ന് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ മികച്ച വിജയം നേടുമ്ബോള്‍ ബോളിവുഡിന് സംഭവിക്കുന്നത് മനസ്സിലാകുന്നില്ല.'ബിംബിസാര', 'സീതാരാമം', 'കാര്‍ത്തികേയ 2' ഈ മൂന്ന് സിനിമകളും വമ്ബന്‍ കളക്ഷന്‍ ആണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. ഇതും ഈ രാജ്യത്ത് തന്നെയാണ് സംഭവിക്കുന്നത്. ഈ സ്ഥിതി മനസ്സിലാക്കാന്‍ സാധിക്കില്ല. സൗത്തില്‍ ഉള്ളവര്‍ സിനിമാ പ്രാന്തന്മാരാണ് എന്ന് നമുക്ക് കരുതാന്‍ കഴിയില്ലല്ലോ. ഇത് ഭയാനകവും നിരാശാജനകവുമാണ്.