News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

16 August 2023 , 11:49 AM

 

 

കോട്ടയം: പുതുപ്പള്ളി ഉപതെര ഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പി ച്ചു. രാവിലെ 11.32 ഓടെ  ആര്‍ഡിഒ മുമ്പാകെയാ ണ് പത്രിക സമര്‍പ്പിച്ചത്. ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ, എൻസിപി സംസ്ഥാന ജനറൽസെക്രട്ടറി കെ.ആർ രാജൻ  ഉള്‍പ്പെടെയുള്ള നേതാക്കള്‍ പത്രികാ സമര്‍പ്പണച്ചടങ്ങില്‍ സംബന്ധിച്ചു. 

 

ഡിവൈഎഫ്‌ഐയാണ് ജെയ്കിന് കെട്ടിവെ ക്കേണ്ട തുക നല്‍കിയത്.

 

 പുതുപ്പള്ളിയില്‍ മൂന്നാം തവണയാണ് ജെയ്ക് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ഒമ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ജെയ്ക് സി തോമസ് പരാജയപ്പെട്ടത്.