News

കൊല്ലത്ത് കുരിശടിക്ക് മുൻപിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

17 January 2023 , 10:24 AM

 

കൊല്ലം : കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. 

മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞിനെയാണ് കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ ആളുകള്‍ പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യം മനസ്സിലാക്കി തുടർനടപടികളുമായി പോലീസ് മുന്നോട്ടുപോകും.