News

അമ്മയെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ മകളുമായി തെളിവെടുപ്പ്; അച്ഛനെയും അപായപ്പെടുത്താൻ പദ്ധതിയിട്ടു

Thrissur Reporter

25 August 2022 , 4:40 PM

 

തൃശൂർ: കുന്നംകുളത്ത് അമ്മയെ എലിവിഷം കൊടുത്ത്  കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മകളെ  തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചു. കീഴൂര്‍ സ്വദേശിനി ചോഴിയാട്ടില്‍ വീട്ടില്‍ രുഗ്മിണിയെ കൊലചെയ്ത   ഇന്ദുലേഖ (40)യെയാണ് തെളിവെടുപ്പിനായി ഇന്ന് എത്തിച്ചത്. കിഴൂരിലെ വീട്ടിലേക്കായിരുന്നു  ഇന്ദുലേഖയെ ആദ്യം കൊണ്ടുന്നത്. തുടര്‍ന്ന് പരിശോധനയില്‍ വീട്ടില്‍ നിന്നും എലിവിഷം കണ്ടെത്തി. തുടര്‍ന്ന് അന്വേഷണ സംഘം കുന്നംകുളത്തെ മെഡിക്കല്‍ ഷോപ്പിലും തെളിവെടുപ്പ് നടത്തി.സ്വത്തിനായിണ് കൊലപാതകം നടത്തിയതെന്നും മുമ്പ് പിതാവിനെയും ഇന്ദുലേഖ സമാന രീതിയിൽ അപായപ്പെടുത്താൻ ആസൂത്രണം നടത്തിയിരുന്നതായും പോലീസ് ചോദ്യം ചെയ്യലിൽ അറിവായി.