News

അമ്മയെ മകൾ വിഷം കൊടുത്തു കൊലപ്പെടുത്തി

24 August 2022 , 10:41 PM

 

തൃശൂർ: അമ്മയെ മകൾ വിഷം കൊടുത്തു കൊലപ്പെടുത്തി. സ്വത്ത് തട്ടിയെടുക്കാനെന്ന് സംശയം.കുന്നംകുളം കുഴൂരിലാണ് അസുഖ ബാധിതയായ  അമ്മയെ മകൾ വിഷം കൊടുത്തു കൊന്നത്. ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മണിയാണ് മരിച്ചത്.മകൾ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിലെടുത്തു.അസുഖമാണെന്നു പറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രൂഗ്മിണിയമ്മരണ്ടാമതു പ്രവേശിപ്പിച്ച സ്വകാര്യ മെഡിക്കൽ കോളേജിൽ വച്ച് മരിക്കുകയായിരുന്നു.സ്വകാര്യ മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് വിഷം ഉള്ളിൽ ചെന്നിരുന്നതായി കണ്ടെത്തിയത്.