News

ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി

17 January 2023 , 1:36 PM

 

വയനാട്: കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി  അസ്ലമിനാണ് ഗുരുതരമായി പരിക്കേറ്റത്.  ചുള്ളിയോടില്‍ നിന്ന് ബത്തേരിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ അഞ്ചാംമൈലില്‍ വെച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സൈഡി സീറ്റിലിരുന്ന വിദ്യാര്‍ഥിയുടെ കൈ ഇലക്ട്രിക്ക് പോസ്റ്റില്‍ ഉരസി അറ്റുപോകുകയായിരുന്നു. ഉടന്‍ തന്നെ
 പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ കൈ തുന്നിചേര്‍ക്കാനുള്ള പരിശ്രമം നടത്തുകയാണ്.