News

കെ എസ് ആർ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

13 September 2023 , 7:19 AM

 

 

പന്തളം: എം സി റോഡിൽ പന്തളം കുരമ്പാല അമൃത വിദ്യാലയത്തിന് മുൻ വശം കെ എസ് ആർ ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

 

എറണാകുളം സ്വദേശികളാണ് രണ്ട് പേരും.

ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം.

 

പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന ബസിൽ ഇടിക്കുകയായിരുന്നു.

 

ഡെലിവറി വാൻ ഓടിച്ചവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് സംശയിക്കുന്നു.

 

അടൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം വാഹനം വെട്ടിപ്പൊളിച്ചാണ് ഡെലിവറി വാനിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

 

ഇവരെ അടൂർ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നു.

 

യാത്രക്കാരിൽ 25 ഓളം പേർക്കും പരിക്കേറ്റു.