News

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

16 April 2023 , 1:00 PM

 

തൃശൂര്‍: തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോകും വഴിയാണ് അപകടം

സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഷാജു (49), ഭാര്യ ശ്രീജ (44), മകള്‍ അഭിരാമി (11) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെ തളിക്കുളം കൊപ്രക്കളത്ത് ആണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണോയെന്ന് സംശയം. ഗുരുവായൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇടിക്കുകയായിരുന്നു. ദിശ തെറ്റി ബസില്‍ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.