News

വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുന്നവര്‍ക്കെതിരേ നടപടിയുമായി കെ.എസ്.ഇ.ബി.

20 December 2022 , 11:00 AM

 

തൂണുകളില്‍ കൊടിതോരണങ്ങളും, ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നിയമ നടപടി

സംസ്ഥാനത്തെ വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ കോടി തോരണങ്ങൾ കെട്ടുകയോ ചെയ്‌താൽ ക്രിമിനല്‍ ചട്ട പ്രകാരം നടപടികാളുമായി മുന്നോട്ടു പോകുമെന്ന് കെ.എസ്.ഇ.ബി. തൂണുകളില്‍ കൊടിതോരണങ്ങളും, ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നിയമ നടപടിയുമായി മുന്നോട്ടു പോകുവാൻ അധികൃതരുടെ തീരുമാനം. ഇനി ഇത്തരം പ്രവൃത്തികൾക്ക് പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി കേസെടുക്കും. വൈദ്യുതി അപകടങ്ങള്‍ ഉടനടി പൊതുജനങ്ങള്‍ക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളില്‍ മഞ്ഞ പെയിന്റ് അടിച്ച് എഴുതുന്ന അറിയിപ്പുകളും അടയാളങ്ങളും രേഖപ്പെടുത്തിയ ഭാഗം മറയ്ക്കുന്ന തരത്തിലാണ് പലരും പരസ്യം പതിക്കുന്നത്. കേസിനു പുറമെ, ഇവരില്‍നിന്ന് ഇനി പിഴയും ഈടാക്കുവനാണ് നീക്കം.