News

ആര്‍ എസ് എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന് കെ പി സി സി പ്രസിഡന്‍റ് കെ. സുധാകരൻ

09 November 2022 , 12:30 PM

 

കണ്ണൂർ: ആര്‍ എസ് എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന് കെ പി സി സി പ്രസിഡന്‍റ് കെ. സുധാകരൻ. എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് കോൺഗ്രസ് ശാഖക്ക് ആളെ അയച്ച് താൻ സംരക്ഷണം നൽകിയിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കെ എസ് യു, കോൺഗ്രസ് പ്രവർത്തകരെയാണ് അയച്ചത്.കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരൻ്റെ പരാമർശം.ഈ പ്രദേശങ്ങളിൽ നേരത്തെ ശാഖ ഉണ്ടായിരുന്നില്ല. അവർ ശാഖ തുടങ്ങാൻ ശ്രമിച്ചപ്പോൾ സിപിഎം എതിർപ്പുണ്ടായി. അപ്പോഴാണ്‌ ജനാധിപത്യം സംരക്ഷിക്കാൻ സഹായം നൽകിയതെന്നും സുധാകരൻ അവകാശപ്പെട്ടു.  ഈ വിഷയത്തിൽ പിന്നീട്‌ വിശദീകരണം തേടിയ മാധ്യമപ്രവർത്തകരോടും ഇതേ വാദം ആവർത്തിച്ചു. എൻ്റെ ഉദ്ദേശ ശുദ്ധിയെയാണ്‌ ചോദ്യം ചെയ്യുന്നത്‌. ജനാധിപത്യ അവകാശത്തിന്‌ വേണ്ടിയുള്ള നിലപാടാണത്‌.  അത്‌ വളച്ചൊടിക്കുന്ന നിങ്ങളാണ്‌ കുറ്റവാളികൾ എന്നും സുധാകരൻ പറഞ്ഞു.