News

കോഴിക്കോട് ഡി വൈ എഫ് ഐ പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു

18 August 2022 , 3:56 PM

 

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ ആരോപണം.കഴി‌ഞ്ഞ ദിവസമാണ് വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെ ഒരു സംഘംപെട്രോള്‍ബോംബെറിഞ്ഞത്. ബോംബേറില്‍ വീടിന്റെസിറ്റൗട്ടിലുണ്ടായിരുന്നകസേരക്കുംവസ്ത്രങ്ങള്‍ക്കും തീ പിടിച്ചു. വീട്ടുകാര്‍ ഇറങ്ങി വന്നപ്പോഴേക്കും സംഘംഓടിരക്ഷപ്പെടുകയായിരുന്നു. മയക്ക് മരുന്ന് മാഫിയക്കെതിരായി പ്രദേശത്ത് ജാഗ്രതാ സമിതിക്ക് രൂപംനല്‍കി യിരുന്നു.ഇതിന്പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണംതുടരുകയാണെന്ന് ചേവായൂര്‍ പൊലീസ് അറിയിച്ചു.