News

കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫീസിലെ അസിസ്റ്റന്‍റ് പിടിയിൽ

24 August 2022 , 11:35 PM

 

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ. സബ് രജിസ്ട്രാര്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഷറഫുദ്ദീനാണ് പിടിയിലായത്. ആധാരത്തിന്‍റെ പകര്‍പ്പ് എടുക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നിടെയായിരുന്നു അറസ്റ്റ്.കോഴിക്കോട് കൂടരഞ്ഞി സ്വദേശിയാണ് അറസ്റ്റിലായ ഓഫീസ് അസിസ്റ്റന്‍റ് ഷറഫുദ്ദീന്‍. ആധാരത്തിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ കണ്ണൂര്‍ സ്വദേശിയോട്, ഇയാള്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അപേക്ഷകനെ പലവട്ടം ഓഫീസില്‍ വരുത്തുകയും ചെയ്തു. പണം ആവശ്യപ്പെട്ട വിവരം അപേക്ഷന്‍ തന്നെയാണ് വിജിലന്‍സിനെ അറിയിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം അനുസരിച്ച്‌ കൈക്കൂലിയുമായി ഓഫീസില്‍ എത്തി. ഈ സമയം വിജിലന്‍സ് ഉദ്യോഗസ്ഥര്‍, ഷറഫുദ്ദീനെ കയ്യോടെ പൊക്കുകയായിരുന്നു. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.