News

കോഴിമുട്ടകൾ മോഷ്ടിച്ച് മറിച്ച് വിറ്റ കേസിലെ പ്രതികൾ പിടിയിൽ

25 January 2023 , 9:11 AM

 

കോഴിക്കോട് :  മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 75,000 രൂപ വിലവരുന്ന കോഴി മുട്ടകളും, ഗുഡ്സ് ഓട്ടോറിക്ഷയും കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി പീറ്റര്‍ സൈമണ്‍ എന്ന സനു (42), മങ്ങോട്ട് വയല്‍ സ്വദേശി കെ.വി. അര്‍ജ്ജുന്‍(32) എന്നിവരെയാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷിെന്‍റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തതത്. മാര്‍ക്കറ്റില്‍ എത്തിക്കേണ്ട കോഴിമുട്ടകളുമായി അര്‍ദ്ധരാത്രിയില്‍ കോഴിക്കോട് നഗരത്തില്‍ ഗുഡ്സ് ഓട്ടോയില്‍ എത്തിയ ഡ്രൈവർ വാഹനം വെസ്റ്റ്ഹില്‍ ഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ടു. തുടന്ന്, കുറച്ച്‌ ദൂരെ മാറി വിശ്രമിച്ചു. ഈ വേളയില്‍ മറ്റൊരു പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ വന്ന പ്രതികള്‍ മുട്ടകള്‍ ഗുഡ്സ് ഓട്ടോറിക്ഷ സഹിതം ആള്‍പാര്‍പ്പില്ലാത്ത വിജനമായ സ്ഥലത്തെത്തിച്ചു. തുടര്‍ന്ന്, വണ്ടിയില്‍ നിന്നും മുട്ടകള്‍ പല സമയങ്ങളിലായി പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ കയറ്റി കോഴിക്കോട് നഗരത്തില്‍ തന്നെയുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലുമായി ചുരുങ്ങിയ വിലക്ക് വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.