News

കോഴിക്കോട് കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

02 May 2023 , 9:23 AM

 

 

 

കോഴിക്കോട്: വാണിമേലില്‍ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭൂമി വാതുക്കല്‍ സ്വദേശി കക്കൂട്ടത്തില്‍ റഷീദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

2018 ല്‍ ഭൂമിവാതുക്കല്‍ സ്വദേശി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് റഷീദ്. ജാമ്യത്തിലിറങ്ങി തട്ടുകട നടത്തി വരികയായിരുന്നു റഷീദ്.

 

രാവിലെ പ്രദേശവാസികളാണ് റഷീദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

 

എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.