News

കോഴിക്കോട് കെട്ടിടത്തിന് അഗ്നിബാധ

09 November 2022 , 12:15 PM

 

 

കോഴിക്കോട് : നഗരത്തില്‍ മാവൂര്‍ റോഡില്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം.മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടം. അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.