News

ഭര്‍ത്താവ് ആസിഡൊഴിച്ച യുവതി മരിച്ചു

12 November 2022 , 3:54 PM

 

കോഴിക്കോട്: ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ഫഷാന ഷെറിന്‍ ആണ് ഇന്ന് ആശുപത്രിയില്‍ മരിച്ചത്. ആസിഡൊഴിച്ച ഭര്‍ത്താവ് ഷാനവാസ് ഇതോടൊപ്പം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറെ നാളായി യുവതിയും ഭര്‍ത്താവും അകന്ന് കഴിയുകയായിരുന്നു. തിരിച്ച് വരണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഷാനവാസ് യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ കയറിയ ഷാനവാസ് മുറിക്കുള്ളില്‍ കയറി കുറ്റിയിട്ട് ഫഷാനയുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ദേഹത്ത് വീണു 50 ശതമാനം പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവം നടന്ന അന്ന് തന്നെ ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.