News

അംഗ പരിമിതനായ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അയൽവാസിക്ക് 27 വർഷം കഠിനതടവ്

Kottayam Reporter

19 August 2022 , 3:49 PM

 

കോട്ടയം : അംഗ പരിമിതനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അയൽവാസിയായ അമ്പത്തിയേഴുകാരന് 27 വർഷം കഠിനതടവ്. കോട്ടയം മുട്ടമ്പലം നട്ടാശേരി മുട്ടമ്പലം കാച്ച് വേലിക്കുന്ന് ഭാഗം പറാണിയിൽ വീട്ടിൽ രാജപ്പനെ (കൃഷ്ണൻ – 57 ) യാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ കോടതി ) ജഡ്ജി കെ എൻ സുജിത്ത് ശിക്ഷിച്ചത്. 2016- 17 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.അയൽവാസിയായ പ്രതി കുട്ടിയെ ഇറഞ്ഞാൽ പാലത്തിന് അടിയിലും വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിലും എത്തിച്ചു പ്രകൃതിവിരുദ്ധ പീഢനത്തിനിടയാക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.