News

വീട് കയറി ആക്രമണം: മാധ്യമ പ്രവര്‍ത്തകന്റെ കൈക്ക് പരുക്ക്

kottayam reporter

17 August 2022 , 12:25 PM

 

 

കോട്ടയം:  മൂലവട്ടത്ത് മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലെത്തി അയല്‍വാസി ആക്രമിച്ചതായി പരാതി. കത്തി കൊണ്ടുള്ള അക്രമണത്തില്‍ പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മൂലവട്ടം ഇഞ്ചക്കടങ്ങില്‍ രാകേഷ് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.അയല്‍വാസിയായ കോട്ടയം മൂലവട്ടം സ്വദേശി വിനോദ് മദ്യപിച്ചെത്തി രാകേഷിന്റെ വീ്ട്് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. രാകേഷിന്റെ വീട്ടില്‍ വളര്‍ത്തുന്ന നായയുടെ പേരിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ വീട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ഭീഷണി മുഴക്കി.ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ക്ക് നേരെ വിനോദ് കയ്യില്‍ കരുതിയിരുന്ന കത്തി വീശുകയായിരുന്നു. തടസം നില്‍ക്കാല്‍ ശ്രമിക്കവേ രാകേഷിന്റെ കയ്ക്കും പരിക്കേറ്റു. ചിങ്ങവനം പോലീസ് കേസെടുത്ത്ു.