News

രാജ്യത്തെ ഏറ്റവും ചൂടുകൂടിയ നഗരം കോട്ടയം

Laavanya Lal

20 January 2023 , 2:11 PM

 

 കോട്ടയം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ബുധനാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ചൂടു കൂടിയ നഗരമായി കോട്ടയം മാറി. 35.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു കോട്ടയത്തെ താപനില. ജനുവരിയില്‍ സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാള്‍ 2.5 ഡിഗ്രി സെല്‍ഷ്യസ് അധികമാണിത്.

മൂന്നാര്‍ ടൗണില്‍ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില മൈനസ് 1 ഡിഗ്രി സെല്‍ഷ്യസായിരുന്നു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പം (humidity) 91 കോട്ടയത്ത് രേഖപ്പെടുത്തി.


കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയ താപനില

കോട്ടയം : 35.5 ഡിഗ്രി സെല്‍ഷ്യസ്
കോഴിക്കോട് : 34.4
കണ്ണൂര്‍: 33.2 
പുനലൂര്‍ : 33.5
ആലപ്പുഴ : 33.2
കരിപ്പൂര്‍: 33.0
നെടുമ്പാശേരി: 33.0
തിരുവനന്തപുരം : 32.8
കൊച്ചി : 31.0
പാലക്കാട്: 30.9