News

കൊണ്ടോട്ടി കീഴിശ്ശേരിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട ആക്രമണത്തില്‍; സംഭവത്തില്‍ ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

14 May 2023 , 1:47 PM

 

മലപ്പുറം: കൊണ്ടോട്ടി  കീഴ്‌ശേരിയില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.  ബീഹാര്‍ സ്വദേശി രാജേഷ് മന്‍ജിയാണ്  മരിച്ചത്. പ്രതികളായ ഒന്‍പതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജേഷ് മോഷണത്തിനെത്തിയപ്പോള്‍ മര്‍ദിച്ചെന്നാണ്  പ്രതികളുടെ മൊഴി. കൈ പിന്നില്‍കെട്ടി രണ്ടു മണിക്കൂറോളം മര്‍ദിച്ചെന്നും പ്രതികള്‍ സമ്മതിച്ചു.തവനൂര്‍ സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, ഫാസില്‍, ഷറഫുദ്ദീന്‍, മെഹബൂബ്, അബ്ദുസമദ്, നാസര്‍, ഹബീബ് എന്നിവരും കടുങ്ങല്ലൂര്‍ സ്വദേശികളായ അയ്യൂബ്, സൈനുല്‍ ആബിദ് എന്നിവരുമാണ് പിടിയിലായത്.