News

കൊല്ലത്ത് യുവ ഡോക്ടറുടെ മരണം: പോലീസ് അന്വേഷണം വ്യാപിപ്പിച്ചു

22 December 2022 , 8:08 AM

 

കൊല്ലം: അഞ്ചലിൽ യുവ ഡോക്ടറെ വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലവിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചൽ അരവിന്ദ് ഇഎൻടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്-റാണിമ ദമ്പതികളുടെ ഏകമകൾ ഡോ. അർപ്പിത അരവിന്ദ്( 30) ആണ് മരിച്ചത്. എംബിബിഎസിന് ശേഷം കർണാടകയിൽ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു. . ചൊവ്വാഴ്ച രാത്രി അർപ്പിതയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചൽ പോലീസ് കേസെടുത്തു അന്വേഷണം വ്യാപിപ്പിച്ചു.