News

കടല്‍ഭിത്തിയില്‍ ബൈക്ക് ഇടിച്ചുകയറി, കൊല്ലത്ത് 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Kollam Reporter

19 August 2022 , 8:44 AM

 

കൊല്ലം: താന്നിയിൽ വാഹനപകടം. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്.മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നിഗമനം.ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറുകയായിരുന്നു.മൂവരും സഞ്ചരിച്ച ബൈക്ക് ടെട്രാപോഡിൽ ഇടിച്ച നിലയിലായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി.