News

കൊല്ലത്ത് വീട് ജപ്തി ചെയ്യാൻ ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

20 September 2022 , 7:17 PM

 

 

കൊല്ലം: കൊല്ലത്ത് വീടിൻ്റെ ജപ്തി സംബന്ധിച്ച്  ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ്  (18) ആത്മഹത്യ ചെയ്തത്.  കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കരയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി.