News

പരവൂരിൽ കാറിടിച്ചു 2 യുവാക്കൾ മരിച്ചു

04 October 2022 , 7:40 AM

 

കൊല്ലം: പരവൂരിൽ കാറിടിച്ചു 2 യുവാക്കൾ മരിച്ചു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്.  ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുളള ഒരുക്കങ്ങൾ നടത്തിയശേഷം റോഡ് അരികിൽ വിശ്രമിക്കവെയാണ് ഇവരെ കാറിടിച്ചത്.