News

എംഡിഎംഎയുമായി കൊല്ലത്ത് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

09 March 2023 , 4:09 PM

 

കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കൊല്ലം അഞ്ചലില്‍ നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 20ഗ്രാം എംഡിഎംഎയും, 58ഗ്രാം കഞ്ചാവും പിടികൂടി. കിളിമാനൂര്‍ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖില്‍, സുഹൃത്തുകളായ, ഫൈസല്‍, അല്‍സാബിത്ത് എന്നിവരാണ് പിടിയിലായത്. അഞ്ചലില്‍ ആറുമാസമായി മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വില്പന നടത്തിവരുകയായിരുന്നു മൂവര്‍ സംഘം. കൊട്ടാരക്കര റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് ടീമും അഞ്ചല്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.