News

കൊല്ലത്ത് എ.എസ്.ഐയുടെ തല അടിച്ചു പൊട്ടിച്ചു; സൈനികനും സഹോദരനും അറസ്റ്റില്‍

26 August 2022 , 8:34 AM

 

കൊല്ലം: എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാന്‍ എത്തിയ സൈനികനും സഹോദരനും ചേര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയുടെ തല അടിച്ചു പൊട്ടിച്ചു. പോലിസ് സ്റ്റേഷനകത്തു കയറി ഇവര്‍ എ.എസ്.ഐയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ചവറ കൊട്ടുകാട് സ്വദേശി സൈനികനായ വിഷ്ണു, വിഘ്നേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. സൈനികന്‍ മെഡിക്കല്‍ അവധിക്ക് നാട്ടിലെത്തിയതാണ്. പരുക്കേറ്റ എ.എസ്.ഐയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.