News

ഗവർണർക്കെതിരെ വീണ്ടും കോടിയേരി

25 August 2022 , 8:12 AM

 

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഗവര്‍ണറുടെ നടപടികളെന്ന് കോടിയേരി ആരോപിച്ചു. ഗവര്‍ണറും സര്‍ക്കാരും രണ്ട് പക്ഷത്തായി നിലയുറപ്പിച്ചിരിക്കുകയാണ്.ഗവര്‍ണര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുകയാണ്. അദ്ദേഹം മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവത്തിലാണെന്നും സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെന്നും ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വിമർശിച്ചു.