News

ദേവസ്വം ബോർഡ് അംഗം എം ജി നാരായണനെ മരിച്ച നിലയിൽ കണ്ടെത്തി

22 August 2022 , 10:08 PM

 

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം ജി  നാരായണനെ മരിച്ച നിലയിൽ കണ്ടെത്തി.തൃശ്ശൂരിലെ ദേവസ്വം ക്വാർട്ടേഴ്സിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തൃശ്ശൂർ വില്ലടം സ്വദേശിയായ എം ജി നാരായണൻ , മാടക്കത്തറ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ്. വിൽവട്ടം സഹകരണ ബാങ്ക് പ്രസിഡന്റായും തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.