News

കൊച്ചി കൂട്ടമാനഭംഗം; വെബ്ബ് സീരീസ് നിര്‍മ്മാണം മറയാക്കി വേറെയും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായി സംശയം

22 November 2022 , 7:08 AM

 

കൊച്ചി: മോഡല്‍ കൂട്ട ബലാത്സംഗത്തിനിരയായ കേസിൽ പ്രതികള്‍ വെബ്ബ് സീരീസ് നിര്‍മ്മാണം മറയാക്കി വേറെയും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായി സംശയം. ഇതിലും അന്വേഷണം പുരോഗമിക്കുകയാണ് അന്വേഷണസംഘം നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒരാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചശേഷം തെളിവെടുപ്പ് നടപടികളിലേക്ക് കടക്കാനാണ് നീക്കം. ഇരയായ യുവതിയും പ്രതികളും ഒരുമിച്ചുണ്ടായിരുന്ന കൊച്ചി പള്ളിമുക്കിലെ പബ്ബ്, യുവതിയുമായി മൂവർ സംഘം കാറിൽ കറങ്ങിയ ഇടങ്ങളിലും, ഭക്ഷണം കഴിച്ച സമീപത്തെ ഹോട്ടൽ അടക്കമുള്ള സ്ഥലങ്ങളിൽ എത്തിച്ചാകും തെളിവെടുപ്പ്. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.