News

കെ ജി ജോർജിന് നാളെ നാട് വിട ചൊല്ലും

25 September 2023 , 10:52 AM

 

കൊച്ചി: അന്തരിച്ച പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം നാളെ. കെജി ജോർജിന്റെ ഭാര്യ സൽമയും മകനും ഗോവയിൽ നിന്ന് ഇന്ന് കൊച്ചിയിലെത്തും. അതിന് ശേഷമാകും പൊതു ദർശനത്തിന്റെ സമയക്രമം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകുക. കഴിഞ്ഞദിവസം എറണാകുളത്തെ കാക്കനാട് ഉള്ള വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു അദ്ദേഹത്തിൻറെ വിയോഗം. മൃതദേഹം തമ്മനത്തുള്ള മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആയിരുന്നു മരണം. പക്ഷാ‌ഘാതത്തെ തുടർന്ന് അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്.