News

കേരള ഭാഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പ്‌ ഇന്ന്

20 September 2023 , 10:34 AM

 

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പ്‌ ഇന്ന് നടക്കും. പകൽ രണ്ടിന്‌ ഗോർഖി ഭവനിലാണ്‌ നറുക്കെടുപ്പ്‌. ഇന്ന് രാവിലെ പത്തുവരെ ലോട്ടറി ഓഫീസുകളിൽനിന്ന്‌ ഏജന്റുമാർക്ക്‌ ടിക്കറ്റ്‌ വാങ്ങാൻ അവസരം നൽകിയിരുന്നു. ബമ്പർ ലോട്ടറി വിൽപ്പനയിൽ സർവകാല റെക്കോഡാണ് ഈ വർഷം. ചൊവ്വ വൈകിട്ടുവരെ 75 ലക്ഷത്തോളം ടിക്കറ്റ്‌ വിറ്റുപോയി. കഴിഞ്ഞ വർഷം 66.5 ലക്ഷം ടിക്കറ്റ്‌ വിറ്റിരുന്നു.  ഇത്തവണ 125.54 കോടി രൂപ സമ്മാനങ്ങൾക്ക്‌ നീക്കിവച്ചു. ഒന്നാം സമ്മാനം 25 കോടി. രണ്ടാം സമ്മാനം ഒരുകോടി രൂപവീതം 20 പേർക്ക്‌.   മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 നമ്പരുകൾക്ക് നൽകും.