News

വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും

Thiruvananthapuram Reporter

22 August 2022 , 9:35 AM

 

തിരുവനന്തപുരം: ഗവർണർ സർക്കാർ പോര്  രൂക്ഷമായി തുടരുന്നതിനിടെ  നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും. സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ആദ്യ ദിനം. ഗവർണർ തടഞ്ഞുവച്ച ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിച്ച് പാസാക്കാനാണ് സഭാ സമ്മേളനം ചേരുന്നത്. മറ്റു നടപടികളിലേക്ക് ഇന്ന് സഭ കടക്കില്ല. ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള ബില്ലുകൾ അടുത്ത ദിവസങ്ങളിൽ നിയമസഭയിൽ അവതരിപ്പിക്കും.നിലവിലെ ലിസ്റ്റിൽ ഇല്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കൽ, സര്‍വകലാശാല വൈസ് ചാൻസിലര്‍ നിയമനത്തിൽ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നിയമ ഭേദഗതികൾ നിയമസഭയിലെത്താൻ സാധ്യതയുണ്ട്.  ഇതിനെതിരെ  സഭയില്‍ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.