News

ഫിഷറീസ് സര്‍വകലാശാല വി.സി നിയമനം റദ്ദാക്കി ഹൈക്കോടതി

14 November 2022 , 11:14 AM

 

കൊച്ചി ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.റിജി ജോണിനെയാണ് പുറത്താക്കാൻ  ഹൈക്കോടതി ഉത്തരവിട്ടത്.

കൊച്ചി: ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.റിജി ജോണിനെ പുറത്താക്കി ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മുൻപ് സുപ്രീം കോടതി പ്രഖ്യാപിച്ച  ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.  സാങ്കേതിക സര്‍വകലാശാല വി.സിയെ പുറത്താക്കിയുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഗവര്‍ണര്‍ മറ്റു വിസിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ.റിജി ജോണ്‍. യുജിസി മാനദണ്ഡങ്ങളുടെ ലംഘനം റിജി ജോണിന്റെ നിയമനത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെലക്ഷന്‍ കമ്മിറ്റി പാനലുകള്‍ ചാന്‍സലര്‍ക്ക് നല്‍കിയില്ല,  യുജിസി നിര്‍ദേശിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയല്ല വൈസ് ചാന്‍സലറായി റിജി ജോണിനെ തിരഞ്ഞെടുത്തത്,  ഒരാളുടെ പേര് മാത്രമാണ്  നല്‍കിത് തുടങ്ങിയ കാര്യങ്ങൾ ഹർജ്ജിക്കാർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

.