News

ശബരിമലയിലേക്ക് തീര്‍ഥാടകര്‍ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി

18 October 2023 , 4:28 PM

 

കൊച്ചി: ശബരിമലയിലേക്ക് തീര്‍ഥാടകര്‍ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങള്‍ അലങ്കരിക്കാന്‍ പാടിലെന്ന് ഹൈക്കോടതി അറിയിച്ചു. പുഷ്പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം. വാഹനങ്ങള്‍ അലങ്കരിച്ച് വരുന്നത് മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു