News

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജിയിൽ വിധി വ്യാഴാഴ്ച

19 September 2022 , 12:49 PM

 

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് ഹര്‍ജി പരിഗണിച്ചത്.എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് വിചാരണ മാറ്റിയതിനെതിരെയാണ് ഹര്‍ജി.  ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണ കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാന്‍ കഴിയില്ല എന്നുമാണ് വാദം.  ജ‍ഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജ‍ഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നുമാണ് ഹര്‍ജിയിലെ വാദങ്ങള്‍. അതിജീവിതയുടെ ആവശ്യപ്രകാരം ഹര്‍ജിയില്‍ രഹസ്യവാദമാണ് നടന്നത്.