News

പത്ത് ദിവസത്തിനു ശേഷം സ്വർണവില ഉയർന്നു

24 August 2022 , 3:59 PM

 

തിരുവനന്തപുരം: കഴിഞ്ഞ പത്ത് ദിനമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നു.

പത്ത് ദിവസംകൊണ്ട് 920 രൂപയാണ് കുറഞ്ഞത്.

ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചു.

ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില 37800 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഉയർന്നു.

25 രൂപയാണ് വർദ്ധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4725 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും വർദ്ധനവുണ്ട്.

20 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3,900 രൂപയാണ്.