News

വിഴഞ്ഞം സമരക്കാർക്കെതിരെ മുഖ്യമന്ത്രി

23 August 2022 , 12:18 PM

 

തിരുവനന്തപുരം: വിഴഞ്ഞത്ത് നടന്നു വരുന്ന സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി.   നടക്കുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ സമരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല പങ്കെടുക്കുന്നതെന്നും ചില പ്രദേശങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ രീതിയിലുള്ള സമരമെന്ന നിലയിലാണ് അതിനെ കാണാന്‍ സാധിക്കുന്നതെന്ന് മുഖ്യമന്ത്രി  പറഞ്ഞു.പദ്ധതികള്‍ക്കെതിരായ നിലപാട് ജനവിരുദ്ധവും വികസനവിരുദ്ധവുമാണ്. വികസന പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. അടിസ്ഥാനരഹിതമായ ഭീതിയുള്ളവാക്കുന്ന ആരോപണങ്ങള്‍ ഉയരുന്നതും സ്വാഭാവികമാണ്. വിഴിഞ്ഞം പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന സമീപനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.