education

കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

22 August 2022 , 6:17 PM

 

ആലുവ: കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മൂന്ന് മാസം ദൈര്‍ഘ്യമുള്ള   അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വേ, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റ്‌സ് മാന്‍, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ  സര്‍ട്ടിറിക്കറ്റ് കോഴ്‌സുകളും ആറു മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ബില്‍ഡിംഗ് ഡിസൈന്‍ സ്യൂട്ട് കോഴ്‌സുമാണുള്ളത്. യോഗ്യത: എസ്.എസ്.എല്‍.സി./ഐ.ടി.ഐ./ ഡിപ്ലോമ/ ബി.ടെക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടണം.