education

കീം ഇനിമുതല്‍ ഓണ്‍ലൈനില്‍: ഉത്തരവിറങ്ങി

16 September 2022 , 9:38 PM

 

തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് (കീം) കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷയായി നടത്തും. അടുത്ത വര്‍ഷം (2023-24)മുതല്‍ ഇത് പ്രാബല്ല്യത്തില്‍ വരും. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പ്രവേശന പരീക്ഷ കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ വിശദമായ പരിഗശാധിച്ച ശേഷമാണ് സര്‍ക്കാര്‍ തീരുമാനം.