News

എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് പിടികൂടി

27 October 2022 , 11:21 AM

 

തൃശൂർ: എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 5.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് പൊലീസിന്റെ പരിശോധന നടന്നത്. ഈ പരിശോധനയിലാണ് എടവിലങ്ങ് സ്വദേശി കണ്ണമ്പുഴ വീട്ടിൽ ജോയൽ (19), മേത്തല സ്വദേശി  അടിമ പറമ്പിൽ സാലിഹ് (28) എന്നിവർ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ബുള്ളറ്റും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പ്രതികളുടെ ഫോൺ പരിശോധിച്ച് വരികയാണ്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം.പെരിഞ്ഞനം ആറാട്ടുക്കടവ് ബീച്ച്, താടി വളവ് ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥലങ്ങളിൽ കയ്പമംഗലം എസ്.ഐ  ടോണി .ജെ. മറ്റത്തിൻ്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.