News

കായംകുളം കള്ളനോട്ട് കേസ്: എട്ടാം പ്രതി അറസ്റ്റിൽ

04 November 2022 , 9:07 PM

 

ആലപ്പുഴ : കായംകുളത്ത് എസ്.ബി.ഐ. ബാങ്കിൽ 36500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എട്ടാം പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻകുളങ്ങര മുറിയിൽ കൊട്ടയ്ക്കാട്ട് പടീറ്റതിൽ വീട്ടിൽ ചെല്ലപ്പൻ മകൻ ഉണ്ണി (39) യെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയായ അനസിനെ ചോദ്യം ചെയ്തതിൽ 50000 രൂപയുടെ കള്ള നോട്ട് ഉണ്ണിയ്ക്ക് നൽകിയതായി മൊഴി നൽകിയിരുന്നു. ആയതിന്റെയടിസ്ഥാനത്തിൽ ഉണ്ണിയെ എട്ടാം പ്രതിയായി ഉൾപ്പെടുത്തി അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത ഉണ്ണിയെ കസ്റ്റഡിയിൽ വാങ്ങിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കായംകുളം സി.ഐ. അറിയിച്ചു. അതിനിടെ ഈ കേസിൽ നേരത്തേ അറസ്റ്റിലായ കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ കിഴക്ക് മുറിയിൽ ഇടത്തറയിൽ വീട്ടിൽ നിന്നും തഴവ വില്ലേജിൽ തഴവ വടക്കും മുറിയിൽ തട്ടാശ്ശേരിൽ പടീറ്റതിൽ ദശരഥൻ മകൻ സുനിൽ ദത്ത് (54), ഭരണിക്കാവ് വില്ലേജിൽ ഇലിപ്പക്കുളം മുറിയിൽ തടായിൽ വടക്കതിൽ അബ്ദുൾ ലത്തീഫ് മകൻ അനസ് (46)ആലപ്പുഴ ജില്ലയിൽ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളിഭാഗം മുറിയിൽ വലിയ പറമ്പിൽ വീട്ടിൽ ഷംസുദ്ദീൻ മകൻ നൗഫൽ (38), ആലപ്പുഴ ജില്ലയിൽ കായംകുളം വില്ലേജിൽ കായംകുളം മുറിയിൽ പുത്തേത്ത് ബംഗ്ലാവിൽ അലക്സാണ്ടർ മകൻ ജോസഫ് (34), കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ കുളങ്ങര മുറിയിൽ കോലേപ്പള്ളിൽ വീട്ടിൽ മാധവൻ മകൻ മോഹനൻ (66 ) , ആലപ്പുഴ ജില്ലയിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ സക്കറിയാ ബസാർ ഭാഗത്ത് യാഫി പുരയിടം വീട്ടിൽ അബ്ദുൾ ഹക്കീം മകൻ ഹനീഷ് ഹക്കിം( 35) , കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ കുളങ്ങര മുറിയിൽ വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടിൽ കേശവൻ മകൻ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രൻ (54), വയനാട് മുട്ടിൽ നോർത്ത് പരിയാരം ഭാഗത്ത് കല്ലംപെട്ടി വീട്ടിൽ സുബൈർ മകൻ സനീർ (39) എന്നിവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് കേസിലുൾപ്പെട്ട മറ്റ് പ്രതികളെയും, കള്ളനോട്ടിന്റെ ഉറവിടവും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഈ കേസിൽ ഇതുവരെ 2,74,500/- രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, പോലീസുകാരായ ദീപക്, വിഷ്ണു , ഷാജഹാൻ, അനീഷ്, റെജി, പ്രദീപ്, ദീപക് വാസുദേവൻ എന്നിവരടങ്ങിയ സംഘമാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.